Darshan Timing : 6:00 am to 10:00 am
AND
4:30 pm to 7:00 pm
ABOUT
PANG SUBRAMANYA KOVIL
മലപ്പുറം ജില്ലയിലെ പാങ്ങ് അമ്പലപ്പറമ്പിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പാങ്ങ് സുബ്രഹ്മണ്യ കോവിൽ.ഏകദേശം 800 വർഷം പഴക്കം കണക്കാക്കുന്ന ഈ ക്ഷേത്രം തലമുറകളായി പൂജാരി സ്ഥാനം അനുഗ്രഹം കിട്ടി വരുന്നവർ ഇവിടെ നിത്യ പൂജ ചെയ്തു സ്ഥാനം നിർവഹിക്കുന്നു. അയ്യുണ്ണി പൂജാരി, കുമാരൻ പൂജാരി, ചന്ദുപൂജാരി, കറ പ്പൻ പൂജാരി, ശങ്കരൻ പൂജാരി, ബാലൻ പൂജാരി എന്നിവർ സമാധി ആവുകയും ഇപ്പോൾ നിലവിൽ സുന്ദരൻ പൂജാരി സ്ഥാനം നിർവഹിച്ചു വരുന്നു. പ്രധാന പ്രതിഷ്ട സുബ്രഹ്മണ്യ സ്വാമിയും കറപ്പസ്വാമി, മധുരവീര സ്വാമി, ശ്രീ കുറുമ്പ ഭഗവതി എന്നീ പ്രതിഷ്ടകൾ ഉപെെ ദൈവങ്ങളുമാവുന്നു. മകര മാസത്തിലെ തിരുവാതിര നാളിൽ ഇവിടെ നടത്തുന്ന തേർപൂജ മഹോത്സവം ചരിത്ര പ്രസിദ്ധമാണ്. കാര്യസാധ്യത്തിനായി ജാതി ഭേദമന്യേ ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്തുന്നു